ഭയപ്പെടുത്താനായി ഭൂത് എത്തുന്നു; ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

വിക്കി കൗശല്‍ നായകനായി എത്തുന്ന ബോളിവുഡ് ചിത്രമാണ് ഭൂത്. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. ഭാനുപ്രതാപ് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 58 സെക്കന്റ് ദൈര്‍ഖ്യമുള്ള ടീസറാണ് പുറത്തുവിട്ടത്.

ഭൂമി പട്‌നേക്കര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിദ്ധാര്‍ഥ് കപൂറും, അശുതോഷും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ഹൊറര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രമായാണ് ഭൂത് നിര്‍മിക്കുന്നത്.

പ്രശാന്ത് പിള്ള, രാം സമ്പത്ത്, തനിഷ് ബാഗ്ചി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഫെബ്രുവരി 21 ന് ചിത്രം പുറത്തിറങ്ങും.

Top