‘ഭൂമിയിലെ മനോഹര സ്വകാര്യവുമായി ദീപകും പ്രയാഗയും എത്തുന്നു; ട്രെയ്‌ലര്‍ കാണാം

ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം’. ഷൈജു അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ ട്രെയ്‌ലറാണിപ്പോള്‍ പുറത്തിറങ്ങിയത്.

ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, നിഷ സാരംഗ്, അഞ്ജു അരവിന്ദ്, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു സതീഷ് എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്.

സച്ചിന്‍ ബാലു സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ രചയിതാവ് പ്രശസ്ത കവിയും ഗാനരചയിതാവുമായ അന്‍വര്‍ അലിയാണ്. ഷഹബാസ് അമനും സിതാര കൃഷ്ണകുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബയോസ്‌കോപ്പ് ടാക്കീസിന്റെ ബാനറില്‍ രജീവ് കുമാര്‍ ആണ് നിര്‍മ്മാണം.

Top