‘ഭൂമിയിലെ മനോഹര സ്വകാര്യം’; ചിത്രത്തിലെ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു

ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം’. ചിത്രത്തിലെ വീഡിയോ ഗാനമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഗാനം ഇറങ്ങിയതിനകംതന്നെ നിരവധി പേരാണ് കണ്ടത്.

ഷൈജു അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്തത്. സച്ചിന്‍ ബാലു സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ രചയിതാവ് പ്രശസ്ത കവിയും ഗാനരചയിതാവുമായ അന്‍വര്‍ അലിയാണ്. ഷഹബാസ് അമനും സിതാര കൃഷ്ണകുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഗാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top