‘ഭൂമിയിലെ മനോഹര സ്വകാര്യം’; സ്പെഷ്യല്‍ പ്രണയദിന ടീസര്‍ റിലീസ് ചെയ്തു

ഷൈജു അന്തിക്കാടിന്റെ പുതിയ ചിത്രം ‘ഭൂമിയിലെ മനോഹര സ്വകാര്യ’ത്തിന്റെ സ്പെഷ്യല്‍ പ്രണയദിന ടീസര്‍ റിലീസ് ചെയ്തു. ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു എന്നിങ്ങനെ നിരവധി താരങ്ങല്‍ അണിനിരക്കുന്നു.

സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യം നല്‍കുന്ന കഥയുമായാണ് ഭൂമിയിലെ മനോഹര സ്വകാര്യം പ്രേക്ഷകരിലേക്കെത്തുന്നത്. എ ശാന്തകുമാര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം സച്ചിന്‍ ബാലുവാണ്. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, അന്‍വര്‍ അലി, മനു മഞ്ജിത്, എ ശാന്തകുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ് കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Top