‘ഭൂമിയിലെ മനോഹര സ്വകാര്യ’ പ്രണയവുമായി ദീപകും പ്രയാഗയും

ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഭൂമിയിലെ മനോഹര സ്വകാര്യ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയാണ് തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.

ദീപക് പറമ്പൊലാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികയായി പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ എത്തുന്നത്.

ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.

ചിത്രം നിര്‍മിക്കുന്നത് ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാറാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എ ശാന്തകുമാര്‍ ആണ്. അന്റോണിയോ മിഖായേലാണ് ഛായാഗ്രാഹണം. ചിത്രം ഫെബ്രവരിയില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

Happy to present the first look poster of Bhoomiyile Manohara Swakaryam. ❤️Best wishes to dear #DeepakParambol, #PrayagaMartin, #ShyjuAnthikad & the entire team!

Posted by Nivin Pauly on Monday, January 13, 2020

Top