മദ്യപിച്ചെത്തിയ നടനെ മുറിയില്‍ കയറ്റിയില്ല; നടിക്ക് ക്രൂര മര്‍ദ്ദനം

pavan

ന്യൂഡല്‍ഹി: മദ്യപിച്ചെത്തിയ നടനെ മുറിയില്‍ കയറ്റാത്തതില്‍ പ്രതിഷേധിച്ച് നടിക്ക് ക്രൂര മര്‍ദ്ദനം. നടിയുടെ പരാതിയില്‍ ഭോജ്പുരി നടന്‍ പവന്‍ സിംഗിനെതിരെ പൊലീസ് കേസെടുത്തു. പ്രമുഖ ഭോജ്പുരി നടി അക്ഷര സിംഗിന് നേരെയാണ് പവന്‍ സിംഗിന്റെ അതിക്രമം. ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വച്ചാണ് സംഭവം.

മദ്യപിച്ച് മോശമായി പെരുമാറിയ നടനെ അക്ഷര തന്റെ മുറിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പവന്‍ അക്ഷരയെ മര്‍ദ്ദിക്കന്നതിന് ഹോട്ടല്‍ ജീവനക്കാര്‍ ദൃക്സാക്ഷികളാണ്. കൈകള്‍ക്ക് സാരമായി പരിക്കേറ്റ അക്ഷരയെ റിസോര്‍ട്ടിലെ ജീവനക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

സില്‍വാസ എന്ന സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു ഇരുവരും. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിനാല്‍ തിരികെ മുംബൈയിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്നു അക്ഷര.

ഇവര്‍ക്കിടയില്‍ നേരത്തെ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ പവന്‍ സിംഗ് മുടക്കിയിരുന്നുവെന്ന് അക്ഷര നേരത്തേ പരസ്യമായി ആരോപിച്ചിരുന്നു.

Top