ഭീമകൊറേഗാവ് കേസ്; വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റി

മുംബൈ: ഭീമാകൊറേഗാവ് കേസില്‍ അറസ്റ്റിലായ സാമൂഹ്യ പ്രവര്‍ത്തകനും കവിയും അദ്ധ്യാപകനുമായ വരവര റാവുവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. മുംബൈ നാനാവതി ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി

പതിനഞ്ച് ദിവസത്തിനകം മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്നും കോടതിയുടെ അനുമതിയില്ലാതെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശമുണ്ട്. ആശുപത്രിയില്‍ കുടുംബാംഗങ്ങള്‍ക്ക് വരവര റാവുവിനെ കാണാനും കോടതി അനുമതി നല്‍കി.

Top