ഭീമ കൊറേഗാവ് കേസ്; ഫാ.സ്റ്റാന്‍ സ്വാമിയുടെ ചികിത്സ ജൂലൈ 6 വരെ നീട്ടി

മുംബൈ: ഭീമ-കൊറേഗാവ് കേസില്‍ അറസ്റ്റിലായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ചികിത്സ ജൂലൈ ആറു വരെ നീട്ടി ബോംെബ ഹൈക്കോടതി. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് 84കാരനായ അദ്ദേഹം.

പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുള്ള രോഗങ്ങളും വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന സ്വാമിയെ കോടതി ഉത്തരവ് പ്രകാരം മേയ് 28 നാണ് തലോജ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. അതിനിടെ കഴിഞ്ഞ മാസം കോവിഡ് ബാധിക്കുകയും ചെയ്തു.

ജൂലൈ അഞ്ചു വരെയായിരുന്നു ചികിത്സ അനുവദിച്ചത്. എന്നാല്‍, ഇന്നലെ പരിഗണിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സമയക്കുറവ് കാരണം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. ഈ സാഹചര്യത്തിലാണ് ജൂലൈ ആറു വരെ ആശുപത്രിയില്‍ തുടരാന്‍ ജസ്റ്റിസുമാരായ എസ്.എസ് ഷിന്‍ഡെ, എന്‍.ജെ. ജമാദാര്‍ എന്നിവരടങ്ങിയ ബെഞ്ച് അനുമതി നല്‍കിയത്.

Top