ഭീമ കൊറേഗാവ് കേസ്; ഗൗതം നവലഖയുടെ ജാമ്യാപേക്ഷ തള്ളി

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ ആക്ടിവിസ്റ്റ് ഗൗതം നവലഖ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന ഗൗതം നവലഖയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് ശരിവച്ചു.

മാര്‍ച്ച് 26ന് നവലഖ സമര്‍പ്പിച്ച ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ എട്ടിനാണ് മലയാളിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത്. റാഞ്ചിയിലെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. ജാമ്യാപേക്ഷയെ എന്‍ഐഎ ശക്തമായി എതിര്‍ത്തിരുന്നു. മാവോയിസ്റ്റ് ബന്ധമില്ലെന്ന് വരുത്താന്‍ സ്റ്റാന്‍ സ്വാമി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും എന്‍ഐഎ ആരോപിച്ചു.

Top