ജാമ്യാപേക്ഷ തള്ളി; ചന്ദ്രശേഖര്‍ ആസാദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ 14 ദിവവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് നടപടി.

കേസില്‍ ചന്ദ്രശേഖര്‍ ആസാദ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചന്ദ്രശേഖര്‍ ആസാദിനെതിരെ ചുമത്തിയിരിക്കുന്നത്. ഡല്‍ഹി ജമാ മസ്ജിദില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനെത്തിയ ആസാദിനെ പോലീസ് തടയുകയായിരുന്നു. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇദ്ദേഹം പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ചാടി രക്ഷപ്പെട്ടു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് ആസാദിനെ പോലീസ് പിടികൂടിയത്. ഡല്‍ഹി ഗേറ്റില്‍ നടന്ന സംഘര്‍ഷങ്ങളുടെ പേരിലാണ് അറസ്റ്റ് ചെയ്തത്.

 

 

Top