ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ബിജെപിയുടെ ഏജന്റാണെന്ന് മായാവതി

bsp-leader-mayavathi

ലഖ്‌നൗ : ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ബിജെപിയുടെ ഏജന്റാണെന്ന് മായാവതി. ഇയാളെ ചാരനായി ബിഎസ്പിയില്‍ ചേര്‍ക്കാന്‍ ബിജെപി ശ്രമിച്ചതായും ബിഎസ്പി ആരോപിച്ചു.

വാരാണസിയിലെ പട്ടികജാതി വോട്ടുകള്‍ വിഭജിപ്പിക്കാനാണ് ചന്ദ്രശേഖര്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. ഇത് ബിജെപിക്ക് ഗുണം ചെയ്യാനാണ്. ഭീം ആര്‍മി ഉണ്ടായത് പട്ടികജാതിക്കാര്‍ക്കെതിരെയാണെന്നും ബിജെപിയാണ് പിന്നിലെന്നും മായാവതി പറഞ്ഞു. മോദി സര്‍ക്കാരിനെ പുറത്താക്കുകയാണ് ലക്ഷ്യമെന്നും ഒരു വോട്ടു പോലും പാഴാക്കരുതെന്നും മായാവതി വ്യക്തമാക്കി.

ആസാദ് വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനെ തുടർന്നാണ് മായാവതിയുടെ പരാമർശം.

Top