ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍

ന്യൂഡല്‍ഹി:തുഗ്ലക്കാബാദിലെ രവിദാസ് ക്ഷേത്രം പൊളിക്കുന്നതിനെതിരെ ഭീം ആര്‍മി നടത്തിയ സമരത്തില്‍ പൊലീസുമായി ഏറ്റ് മുട്ടുണ്ടായതിനെ തുടര്‍ന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഈസ്റ്റ് ദില്ലി ഗോവിന്ദ്പുരി പൊലീസാണ് വ്യാഴാഴ്ച ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തത്.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് രവിദാസ് ക്ഷേത്രം പൊളിക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചത്. എന്നാല്‍, പൊലീസ് നടപടിക്കെതിരെ ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ഭീം ആര്‍മി സമരവുമായി രംഗത്തെത്തി. തുടര്‍ന്ന് പൊലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.

Top