‘ഒരുത്തി’; ‘ഭീമന്റെ വഴി’യിലെ ആദ്യ ഗാനം പുറത്ത്

കുഞ്ചാക്കോ ബോബന്‍ നായക കഥാപാത്രത്തിലെത്തുന്ന അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ‘ഭീമന്റെ വഴി’യിലെ ആദ്യഗാനം പുറത്ത്. കാറ്റൊരുത്തീ നിന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് ഈണം നല്‍കി ആലപിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്. വിനയ് ഫോര്‍ട്ട് നായകനായ തമാശയാണ് അഷ്‌റഫ് ഹംസയുടെ ആദ്യ ചിത്രം.

ചെമ്പന്‍ വിനോദാണ് ‘ഭീമന്റെ വഴി’യുടെ തിരക്കഥാകൃത്ത്. കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ്, ചിന്നു ചാന്ദ്‌നി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.ഗിരീഷ് ഗംഗാദരനാണ് ഛായഗ്രാഹകന്‍. നിസാം കാദിരിയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രം ഡിസംബര്‍ മൂന്നിന് തിയറ്ററുകളിലെത്തും.

Top