ഭീമ ജൂവല്ലറി ഉടമയുടെ വീട്ടില്‍ മോഷണം; പ്രതിയുടെ ചിത്രം പുറത്തുവിട്ടു

തിരുവനന്തപുരം: ഭീമ ജൂവല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ ആളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടാവിന്റെ മുഖത്തിന്റെ ദൃശ്യം മ്യൂസിയം പൊലീസിന് ലഭിച്ചത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെയാണ് ഭീമ ജൂവല്ലറി ഉടമ ഡോ. ബി.ഗോവിന്ദന്റെ കവടിയാറിലെ വീട്ടില്‍ മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയോളം വിലവരുന്ന വജ്രാഭരണങ്ങളും 6000 രൂപയുമാണ് കവര്‍ന്നത്.

രാജ്ഭവന്‍ ഉള്‍പ്പടെ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷ മേഖലയിലാണ് കവര്‍ച്ച നടന്നത്. ആസൂത്രിതമായി നടത്തിയ മോഷണത്തിന് പിന്നില്‍ ഉത്തരേന്ത്യക്കാരാണെന്ന നിഗമനത്തിലാണ് പൊലീസ്.

 

Top