ഭയാനകത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

bhayanakam

ണ്‍ജി പണിക്കര്‍ വ്യത്യസ്ത വേഷത്തിലെത്തുന്ന ജയരാജ് ചിത്രം ഭയാനകത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. നവരസം സീരീസില്‍ ജയരാജ് ഒരുക്കുന്ന പുതിയ ചിത്രമാണിത്. രണ്ടാം ലോക മഹായുദ്ധ കാലത്തെ ഒരു പോസ്റ്റ്മാനായാണ് രണ്‍ജി പണിക്കര്‍ എത്തുന്നത്. ഒന്നാം ലോക മഹായുദ്ധ കാലത്ത് സൈനികനായിരുന്ന ഇയാളില്‍ രണ്ടാം യുദ്ധക്കാലത്തെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ചലനങ്ങളും ഓര്‍മകളുമാണ് ചിത്രത്തിലുള്ളത്.

തകഴിയുടെ കയറിലെ രണ്ട് അധ്യായങ്ങളെ അടിസ്ഥാനമാക്കിയാണ് ഭയാനകം ഒരുങ്ങുന്നത്. കരുണം, ശാന്തം, ഭീഭത്സം, അത്ഭുതം, വീരം എന്നിവയാണ് ജയരാജിന്റെ നവരസ പരമ്പരയില്‍ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങള്‍. അര്‍ജുനന്‍ മാഷും ശ്രീകുമാരന്‍ തമ്പിയും വര്‍ഷങ്ങള്‍ക്കു ശേഷം ഈ ചിത്രത്തിലെ പാട്ടുകള്‍ക്കായി ഒന്നിക്കുന്നു എന്നതും സവിശേഷതയാണ്.

Top