ഇന്ത്യൻ വംശജ ഭവ്യ ലാൽ നാസ തലപ്പത്ത്‌

വാഷിങ്‌ടൺ: ഇന്ത്യൻ വംശജ ഭവ്യ ലാലിനെ അമേരിക്കൻ ബഹിരാകാശ ഏജൻസി  നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിച്ചു. ബഹിരാകാശ സാങ്കേതികവിദ്യയിൽ വലിയ പ്രവർത്തന പരിചയമുള്ള ഭവ്യ 2005 മുതൽ 2020 വരെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് അനാലിസിസ് സയൻസ് ആൻഡ് ടെക്നോളജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ (എസ്ടിപിഐ) റിസർച്ച് സ്റ്റാഫായിരുന്നു.

വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പോളിസി, നാഷണൽ സ്‌പേസ് കൗൺസിൽ എന്നിവയുടെ നയരൂപീകരണത്തിന്റെ ഭാഗവുമായി.  നാസയിലും പ്രതിരോധ വിഭാഗം രഹസ്യാന്വേഷണ വിഭാഗത്തിലും പ്രവർത്തിച്ചിട്ടുണ്ട്‌.

നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ ഉയർന്ന അഞ്ച് സമിതികളിലുണ്ടായിരുന്ന ഭവ്യ ചിലതിന്റെ നായികയായിരുന്നു. ഭരണമാറ്റ അവലോകനത്തിന്‌ രൂപീകരിച്ച നാസ സംഘത്തിലുണ്ടായിരുന്നു .

Top