എന്നും എപ്പോഴും ഒപ്പമുള്ളത് സ്‌നേഹം; ഭര്‍ത്താവുമൊത്തുള്ള ചിത്രം പങ്കുവെച്ച് ഭാവന

ലയാളികളുടെ പ്രിയ നടിയാണ് ഭാവന. സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നു വന്ന ഭാവന പിന്നീട് മലയാള സിനിമയുടെ ഭാഗമായി മാറി. പിന്നീട് തമിഴ്, തെലുങ്കു, കന്നട സിനിമകളിലും മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാ ലോകത്ത് ചുവടുറപ്പിച്ചു.

കന്നഡ സിനിമ നിര്‍മ്മാതാവായ നവീനുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തെങ്കിലും പിന്നീട് താരം അഭിനയലോകത്തേയ്ക്ക് തിരിച്ചെത്തിയിരുന്നു.

സാമൂഹ്യമാധ്യമത്തിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുള്ള താരം ഇപ്പോള്‍ ഭര്‍ത്താവ് നവിനൊപ്പമുള്ള ഒരു ഫോട്ടോയാണ് ഭാവന ഷെയര്‍ ചെയ്തിരിക്കുന്നത്.

എന്നും ചുറ്റും മാജിക്കും സ്‌നേഹവുമുണ്ട് എന്നാണ് ഭാവന ഫോട്ടോയ്ക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. നീണ്ട പ്രണയത്തിനു ശേഷം 2018 ജനുവരി 22 നായിരുന്നു നവീനും ഭാവനയും വിവാഹിതരായത്.


96ന്റെ കന്നഡ പതിപ്പായ 99ആയിരുന്നു ഭാവനയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയിരുന്ന ചിത്രം. സിനിമയ്ക്ക് മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്.

Top