പുനീതിനെ ആഴത്തില്‍ മിസ് ചെയ്യും, തന്റെ ആദ്യ കന്നഡ നായകനെ വേദനയോടെ ഓർത്ത് ഭാവന

ന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് നടി ഭാവന. ഭാവന അഭിനയിച്ച ആദ്യ കന്നഡ ചിത്രമായ ജാക്കീയില്‍ പുനീത് രാജ്കുമാറായിരുന്നു നായകന്‍. ബോക്‌സ് ഓഫിസില്‍ വലിയ ഹിറ്റായിരുന്നു ചിത്രം. ജാക്കിക്ക് പുറമേ യാരേ കൂഗഡള്ളി, മൈത്രി എന്നീ ചിത്രങ്ങളില്‍ ഭാവനയും പുനീതും ഒന്നിച്ച് വേഷമിട്ടിരുന്നു.

കന്നഡയിലെ തന്റെ ആദ്യത്തെ നായകന്‍ എന്നും പുഞ്ചിരിച്ചുകൊണ്ട് മാത്രമേ തന്റെ മനസില്‍ ഉണ്ടാകൂവെന്ന് ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനില്‍ക്കാന്‍ പോകുന്നത്.. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്. കന്നഡയിലെ എന്റെ ആദ്യ നായകന്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സഹനടന്മാരില്‍ ഒരാള്‍. മൂന്ന് സിനിമകള്‍ ഒരുമിച്ച്, നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല സന്തോഷങ്ങളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനില്‍ക്കും. നിങ്ങളെ ആഴത്തില്‍ മിസ്സ് ചെയ്യും. നേരത്തെ പോയി..’

പുനീതിനൊപ്പമുള്ള വിഡിയോ പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഭാവന കുറിച്ചു.

 

Top