ഭാവന നായികയായ കന്നഡ ചിത്രം ഇൻസ്‍പെക്ടര്‍ വിക്രമിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

ലയാളത്തിന്റെ പ്രിയ താരം ഭാവനയുടെ പുതിയ കന്നഡ ചിത്രമായ ഇൻസ്‍പെക്ടര്‍ വിക്രമിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഭാവന തന്നെയാണ് ട്രെയിലര്‍ പങ്കുവെച്ചത്. പ്രജ്വല്‍ ദേവ്‍രാജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശ്രീനരസിംഹയാണ്.

ചിത്രം ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലറായിരിക്കുമെന്നാണ് സൂചന. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായി മാറിയിരുന്നു. രഘു മുഖര്‍ജി, പ്രദീപ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നടൻ ദര്‍ശൻ ചിത്രത്തില്‍ അതിഥി വേഷത്തിലുമെത്തുന്നു.

 

 

 

 

Top