നവവധുവായി തിളങ്ങി ഭാവന ; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

bavanawedding

ങ്ങനെ മലയാളത്തിന്റെ പരിമളം വിവാഹിതയായി. കന്നഡ നിര്‍മ്മാതാവ് നവീന്‍ ആണ് വരന്‍. തൃശൂര്‍ തിരവമ്പാടി ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ബന്ധുക്കളും , സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഭാവന കതിര്‍മണ്ഡപത്തിലെത്തുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയിയിലൂടെ പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഭാവനയുടെ നടിയുടെമെഹന്ദിയിടല്‍ ചടങ്ങിന്റെ ദൃശ്യങ്ങളും, വീഡിയോയും പുറത്ത് വന്നിരുന്നു. കണ്ടതിലും മനോഹരമാണ് ഭാവനയുടെ മെഹന്ദിയിടല്‍ ചടങ്ങുകള്‍

സിനിമ, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ ഒഴിവാക്കാനാകാത്ത ചുരുക്കം ചിലര്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വൈകിട്ട് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്ക് മാത്രമായി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്.
bavanamehandi

തൃശൂരില്‍ ഫൊട്ടോഗ്രഫറായിരുന്ന പരേതനായ ജി.ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണു ഭാവന.

Top