മൃഗങ്ങളെ സ്‌നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവയോട് ക്രൂരത കാണിക്കരുത്; ഭാവന

BHAVANA

ലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. തെന്നിന്ത്യയില്‍ താരത്തിന് ഒട്ടേറെ ആരാധകരുണ്ട്. ഇപ്പോഴിതാ മൃഗങ്ങളോടുള്ള ക്രൂരത അവസാനിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഭാവന. മുയലുകള്‍ക്ക് തീറ്റ കൊടുക്കുന്ന ഫോട്ടോയും താരം
സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

അടുത്തിടെ ഒരു പട്ടി പട്ടിണിയെ തുടര്‍ന്ന് ചത്തതിന്റെ വാര്‍ത്തയും ഭാവന ഷെയര്‍ ചെയ്തിട്ടുണ്ട്. അവയെ സ്‌നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കൂടി അവരോട് ക്രൂരത കാട്ടരുതെന്നും ഭാവന പറയുന്നു. കാര്യാട്ടുകരയിലായിരുന്നു പട്ടിണിയെ തുടര്‍ന്ന് ഒരു നായ ചത്തത്. ഭക്ഷണവും വെള്ളവും നല്‍കാതെ വീട്ടില്‍ പൂട്ടിയിടുകയായിരുന്നു. കാര്യാട്ടുകര പ്രശാന്തി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന നെടുപുഴ തയ്യില്‍ വീട്ടില്‍ ബിസിലിയുടേതായിരുന്നു നായ.

Top