bhavana attacked-investigation-loknath behra

loknath behra

തിരുവനന്തപുരം: യുവനടിക്കെതിരായ അതിക്രമത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ.

നടിയെ തട്ടികൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുമെന്നും എറണാകുളം സിറ്റി, റൂറല്‍ പൊലീസ് സംയുക്തമായി കേസ് അന്വേഷിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.

മനുഷ്യത്വ രഹിതമായ സംഭവമാണ് നടന്നതെന്നും സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

ഇന്ന് വൈകിട്ടോട് കൂടി കാര്യങ്ങളില്‍ വ്യക്തത കൈവരുമെന്നും നടി സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തയായെന്നും സംവിധായകന്‍ ലാല്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് മാത്രമല്ല സെലിബ്രിറ്റികള്‍ക്ക് പോലും കേരളത്തില്‍ സുരക്ഷയില്ലെന്നും കേരളത്തില്‍ സ്ത്രീ സുരക്ഷയെന്നത് പാഴ്‌വാക്കായി മാറിയെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരനും പറഞ്ഞിരുന്നു.

Top