മുൻ ബെംഗളൂരു കമ്മീഷണറായ ഭാസ്കര്‍ റാവു ആം ആദ്മി വിട്ട് ബിജെപിയിൽ ചേര്‍ന്നു

ബെംഗളുരു: ബെംഗളുരു മുൻ സിറ്റി പൊലീസ് കമ്മീഷണറും ആം ആദ്മി പാർട്ടി അംഗവുമായിരുന്ന ഭാസ്കർ റാവു ബിജെപിയിൽ ചേർന്നു. ബെംഗളുരു മല്ലേശ്വരത്തെ ബിജെപി ആസ്ഥാനത്ത് വച്ച് ബിജെപി സംസ്ഥാനാധ്യക്ഷൻ നളിൻ കുമാർ കട്ടീലിൽ നിന്നാണ് ഭാസ്കർ റാവു അംഗത്വം സ്വീകരിച്ചത്. ചൊവ്വാഴ്ച തമിഴ് നാട് ബിജെപി അധ്യക്ഷനും കർണാടക തെരഞ്ഞെടുപ്പിന്റെ സഹചുമതലയുമുള്ള അണ്ണാ മലൈയുമായി ഭാസ്കർ റാവു കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് സർവീസിൽ നിന്ന് രാജി വച്ച് ഭാസ്കർ റാവു ആം ആദ്മി പാർട്ടിയിലെത്തിയത്. കഴിഞ്ഞ മാസമാണ് ആപ് ഭാസ്കർ റാവുവിനെ പ്രകടനപത്രിക തയ്യാറാക്കാനുള്ള സമിതിയുടെ ചെയർമാനായി നിയമിച്ചത്. ആം ആദ്മി പാർട്ടിക്ക് ദക്ഷിണേന്ത്യയിൽ ഒന്നും ചെയ്യാനില്ലെന്നും ബിജെപിയുടെ പ്രത്യയശാസ്ത്രത്തിൽ താൻ വിശ്വസിക്കുന്നുവെന്നും പാർട്ടി അംഗത്വം സ്വീകരിച്ചുകൊണ്ട് ഭാസ്കർ റാവു പറഞ്ഞു.

Top