ജിയോ സൗജന്യ കോളുകള്‍ നിര്‍ത്തിയതിനു പിന്നാലെ കോടികള്‍ കൊയ്ത് കമ്പനികള്‍

റിലയന്‍സ് ജിയോയില്‍ നിന്നും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള സൗജന്യ കോളുകള്‍ നിര്‍ത്തിയതിനു പിറകെ എയര്‍ടെല്ലിന്റെയും വോഡഫോണിന്റെയും ഓഹരികള്‍ക്ക് വിലകൂടി.

ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയുടെ ഓഹരികള്‍ യഥാക്രമം 7, 18 ശതമാനം വരെ ഉയര്‍ന്നു. ഇതു വഴി കോടികളുടെ ലാഭമാണ് ഇരു കമ്പനികള്‍ക്കും ലഭിച്ചത്.

ഭാരതി എയര്‍ടെല്ലിന്റെ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 384.85 രൂപയിലെത്തി. വോഡഫോണ്‍ ഐഡിയയുടെ ഓഹരികള്‍ 17 ശതമാനത്തിലധികം ഉയര്‍ച്ച രേഖപ്പെടുത്തി.

വ്യാഴാഴ്ചയാണ് മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള സൌജന്യ കോളുകള്‍ അവസാനിപ്പിക്കുന്നതായി ജിയോ പ്രഖ്യാപിച്ചത്.

Top