ഭാരതി എയര്‍ടെലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ 289 രൂപയ്ക്ക്

airtel

ഭാരതി എയര്‍ടെല്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. 289 രൂപ വിലയുള്ള ഈ പ്ലാന്‍ രാജ്യത്തെല്ലായിടത്തും ലഭ്യമാവും. 48 ദിവസത്തെ വാലിഡിറ്റിയുമായാണ് ഈ ഓഫര്‍ എത്തുന്നത്. 289 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 1ജിബി ഡാറ്റയും നൂറ് എസ്എംഎസും 48 ദിവസത്തെ വാലിഡിറ്റിയില്‍ ലഭ്യമാവും.

ഡേറ്റയുടെ കാര്യത്തില്‍ എയര്‍ടെലിന്റെ പുതിയ പ്ലാനിന് ഐഡിയയെ മറികടക്കാന്‍ സാധിക്കില്ലെങ്കിലും ഏറ്റവും കൂടിയ വാലിഡിറ്റിയില്‍ പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍ എയര്‍ടെലിന് നല്‍കാനാവും. അതേ സമയം അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ മാത്രം നല്‍കുന്ന 299 രൂപയുടെ പ്ലാന്‍ എയര്‍ടെലിനുണ്ട്. 45 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.

Top