കുറഞ്ഞ വിലയില്‍ ആകര്‍ഷിക്കുന്ന ഡാറ്റാ പ്ലാനുകളുമായി ഭാരതി എയര്‍ടെല്‍

airtel

ന്ത്യയിലെ ഏറ്റവും പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ ഡാറ്റാ പ്ലാനുകള്‍ പുതുക്കി. 349, 549 രൂപ പ്ലാനുകളാണ് പുതുക്കിയിരിക്കുന്നത്.

എയര്‍ടെല്ലിന്റെ 549 രൂപ പ്ലാനില്‍ 3ജിബി ഡാറ്റയാണ് പ്രതി ദിനം നല്‍കുന്നത്. ഇതിനോടൊപ്പം ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകളും പ്രതിദിനം 100 എസ്എംഎസും 28 ദിവസത്തെ കാലാവധിയില്‍ ലഭിക്കും.

എന്നാല്‍ പുതുക്കിയ 349 രൂപയുടെ ഓഫറില്‍ 2ജിബി ഡാറ്റ പ്രതി ദിനം നല്‍കുന്നുണ്ട്. കൂടാതെ പ്രതിദിനം അണ്‍ലിമിറ്റഡ് ലോക്കല്‍,എസ്റ്റിഡി കോളുകളും, 100 എസ്എംഎസും 28 ദിവസ കാലയളവില്‍ ലഭ്യമാക്കാം. 56ജിബി ഡാറ്റയാണ് മൊത്തമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

പുതുതായി പുറത്തിറക്കിയ താരിഫ് പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് 500എംബി ഡാറ്റ കൂടുതല്‍ ലഭ്യമാക്കാം.

സെപ്തംബറിലാണ് 1ജിബി ഡാറ്റയോടു കൂടി എയര്‍ടെല്‍ 349 രൂപ പ്ലാന്‍ അവതരിപ്പിച്ചത്. അതിനോടൊപ്പം 28 ദിവസ കാലയളവില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍,എസ്റ്റിഡി കോളുകളും നല്‍കിയിരുന്നു.

വോഡഫോണും ഐഡിയയും അവരുടെ ഡാറ്റ പ്ലാനുകള്‍ പരിഷ്‌കരിക്കുന്നുണ്ടെങ്കിലും ജിയോയും എയര്‍ടെല്ലുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല.

Top