ശബരിമല സംഘര്‍ഷ സാധ്യത; ഹിന്ദു ഐക്യവേദി നേതാവ് ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍

പത്തനംതിട്ട : ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വാമി ഭാര്‍ഗവറാമിനെയും ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപാലിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

നേരത്തെ ശബരിമല പരിസരത്ത് രണ്ട് തവണ സംഘര്‍ഷാവസ്ഥയുണ്ടായപ്പോഴും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്ന് ശബരിമല കയറാന്‍ വരുമ്പോള്‍ പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അക്രമം ഉണ്ടാക്കാന്‍ സാധ്യതയുള്ളവരെ കരുതല്‍ തടങ്കലിലാക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. ഇയാളെ ശബരിമല പരിസരത്ത് നിന്ന് മാറ്റിയിട്ടുണ്ട്.

ഇതിനിടെ ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി. ശശികലയെ മരക്കൂട്ടത്തിന് സമീപം പൊലീസ് തടഞ്ഞു.

Top