ഡിജിറ്റൽ ഇന്ത്യ ; ഭാരത് നെറ്റ് പദ്ധതിയുടെ അവസാന ഘട്ടത്തിന് ഇന്ന് തുടക്കം

2019- ഓടെ രാജ്യത്തെ എല്ലാ എല്ലാ പഞ്ചായത്തുകളിലും അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എത്തിക്കുന്നതിനുള്ള ഭാരത് നെറ്റ് പദ്ധതിയുടെ അവസാന ഘട്ടത്തിന് തിങ്കളാഴ്ച തുടക്കം.

ആദ്യ ഘട്ട പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃഖല ലഭ്യമാക്കിക്കഴിഞ്ഞു.

രണ്ടാം ഘട്ട ഭാരത്‌നെറ്റ് പദ്ധതിയ്ക്കായി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ടെലികോം മന്ത്രാലയം ധാരണാപത്രം ഒപ്പു വെയ്ക്കും.

ഇതിനായി ടെലികോം മന്ത്രാലയം സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കോണ്‍ഫറന്‍സ് നവംബര്‍ 13ന് ഡല്‍ഹിയില്‍ നടക്കും.

സംസ്ഥാനങ്ങളും വിവിധ സേവനദാതാക്കളും പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ ഭാരത്‌നെറ്റ് ശൃഖലയുടെ വിവിധ ഉപയോഗങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളും പ്രദര്‍ശനവും നടക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു.

ടെലികോം സേവന ദാതാക്കളായ എയര്‍ടെല്‍, റിലയന്‍സ് ജിയോ, വൊഡാഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികള്‍ ഭാരത്‌നെറ്റിന്റെ പദ്ധതിയുടെ ഭാഗമാവാന്‍ താല്‍പര്യം അറിയിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

Top