സീതാകാതിയില്‍ അഭിനയിക്കാന്‍ തയ്യാറെടുത്ത് സംവിധായകന്‍ ഭാരതിരാജയും

bharatiraja

വിജയ് സേതുപതി മുഖ്യവേഷത്തിലെത്തുന്ന സീതാകാതിയില്‍ അഭിനയിക്കാനൊരുങ്ങി സംവിധായകന്‍ ഭാരതിരാജയും. ‘ഓം’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സീതാകാതിയില്‍ പ്രധാന വേഷത്തിലെത്തുമെന്ന് ഭാരതിരാജ അറിയിച്ചത്. ബാലാജി തരണീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ജെ മഹേന്ദ്രനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അര്‍ച്ചനയാണ് വിജയ് സേതുപതിയുടെ ഭാര്യാ വേഷത്തിലെത്തുന്നത്.

പാഷന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പാര്‍വതി നായര്‍, രമ്യ നമ്പീശന്‍, ഗായത്രി എന്നിവരും അഭിനയിക്കുന്നുണ്ട്. ഗോവിന്ദ് മേനോനാണ് സീതാകാതിക്കായി സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം അവസാനമാണ് ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. ചിത്രത്തില്‍ രണ്ട് കഥാപാത്രങ്ങളായി വിജയ് സേതുപതിയെ കാണാം. ആദ്യമായിട്ടാണ് താരം ഡബിള്‍ റോള്‍ അഭിനയിക്കുന്നത്.

Top