ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ പാക്കിസ്ഥാനികളാണെന്ന് ബിജെപി എംഎല്‍എ

ലഖ്‌നൗ: വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ ബൈരിയ സുരേന്ദ്ര നരെയ്ന്‍ സിംഗ്. ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ പാക്കിസ്ഥാനികളാണെന്നാണ് ബൈരിയ വ്യക്തമാക്കിയിരിക്കുന്നത്. ഞായറാഴ്ച ബല്ലിയയില്‍ നടന്ന പൊതു സമ്മേളനത്തിലാണ് നരെയ്ന്‍ സിംഗ് വിവാദ പ്രസ്താവന നടത്തിയത്.


രോഹാനിയ മണ്ഡലത്തിലെ എംഎല്‍എയാണ് നരെയ്ന്‍ സിംഗ്. സമ്മേളനത്തില്‍ പ്രസംഗിക്കുന്ന നരെയ്ന്‍ സിംഗിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്ത് വിട്ടത്.

Top