ട്രാന്‍സ്‌ജെഡര്‍ ആയതിനാലല്ല പത്മശ്രീ നല്‍കി ആദരിച്ചതെന്ന് നടരാജ്

NATRAJ

ചെന്നൈ: രാജ്യം തന്നെ പത്മശ്രീ നല്‍കി ആദരിച്ചത് ഭരതനാട്യത്തിലെ മികച്ച പ്രകടനത്തിനാണെന്നും അല്ലാതെ ട്രാന്‍സ്‌ജെഡര്‍ ആയതിനാലല്ലെന്നും നര്‍ത്തകി നടരാജ്.

പത്മശ്രീ ലഭിക്കുന്ന ആദ്യത്തെ ട്രാന്‍സ്‌ജെഡറാണ് നടരാജ്. 30 വര്‍ഷത്തിലധികം താന്‍ ഭരതനാട്യത്തിനു വേണ്ടി ചെലവഴിച്ചിട്ടുണ്ടെന്നും ഫേയ്‌സ് ബുക്കില്‍ താന്‍ ‘നിത്യകല്ല്യാണി’ എന്നാണ് അറിയപ്പെടുന്നതെന്നും പലപ്പോഴും താനൊരു മാലാഖയാണെന്നാണ് തോന്നാറെന്നും അവര്‍ പറഞ്ഞു.

ഞാന്‍ സുന്ദരിയായ ഒരു ട്രാന്‍ജെഡര്‍ യുവതിയാണ്. ഒപ്പം തന്നെ മികച്ച നര്‍ത്തകിയും. എന്റെ ജീവിതത്തില്‍ ഒരുപാട് മുറിപ്പാടുകള്‍ ഉണ്ട്. അതെല്ലാം ഞാന്‍ മറച്ചുവെക്കുകയാണ്. പ്രായം എത്ര തന്നെയായാലും നൃത്തം ചെയ്യാന്‍ തനിക്ക് ഇപ്പോഴും പതിനാറ് വയസാണ്, അവര്‍ വ്യക്തമാക്കി.

ഭരതനാട്യം നര്‍ത്തകിയായ നടരാജ് തഞ്ചാവൂര്‍ ആസ്പദമാക്കിയുള്ള നായകി ഭാവ ട്രെഡീഷനില്‍ സ്‌പെഷ്യെലെസ് ചെയിതിട്ടുണ്ട്.

Top