വമ്പന്‍ വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ചൂടില്‍

മുംബൈ: നിയമസഭ തെരഞ്ഞെടുപ്പ് ചൂടില്‍ മഹാരാഷ്ട്ര. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി. പ്രകടന പത്രിക പുറത്തിറക്കി. ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ,മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രകടന പത്രിക പുറത്തിറക്കിയത്.

സംസ്ഥാനത്ത് ഒരു കോടി തൊഴിലവസരങ്ങള്‍, മെച്ചപ്പെട്ട ആരോഗ്യസേവനങ്ങള്‍, ഭവനരഹിതര്‍ക്കെല്ലാം 2022-ഓടെ വീട് നിര്‍മിച്ചുനല്‍കും,അടിസ്ഥാനസൗകര്യ വികസനത്തിനായി അഞ്ചുലക്ഷം കോടി രൂപയുടെ നിക്ഷേപം തുടങ്ങിയ വമ്പന്‍ വാഗ്ദാനങ്ങളാണ് ബി.ജെ.പി.യുടെ പ്രകടന പത്രികയിലുള്ളത്.ജനപ്രിയ പദ്ധതികള്‍ക്കൊപ്പം വീര്‍ സവര്‍ക്കര്‍,മഹാത്മ ഫൂലെ,സാവിത്രിഭായി ഫൂലെ എന്നിവര്‍ക്ക് ഭാരതരത്ന നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്നും ബി.ജെ.പി. ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു.അഞ്ചുവര്‍ഷം കൊണ്ട് മഹാരാഷ്ട്രയെ വരള്‍ച്ചയില്‍നിന്ന് മുക്തമാക്കും, എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.

സാമ്പത്തികമായി താഴെക്കിയില്‍ നില്‍ക്കുന്നവരെ വരെ പരിഗണിച്ചുള്ള പ്രകടന പത്രികയാണ് ബി.ജെ.പിയുടേതെന്നും പാവപ്പെട്ടവരും കര്‍ഷകരും ആദിവാസികളും അടക്കമുള്ള എല്ലാ പിന്നാക്കക്കാരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ബി.ജെ.പി. പ്രതിജ്ഞാബദ്ധമാണെന്നും ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ പറഞ്ഞു.

Top