മുംബൈ ചെമ്പൂരിലെ ഭാരത് പെട്രോളിയം പ്ലാന്റില്‍ തീപ്പിടുത്തം

മുംബൈ: മുംബൈയിലെ ചെമ്പൂരില്‍ ഭാരത് പെട്രോളിയം പ്ലാന്റില്‍ തീപ്പിടുത്തം. തുടര്‍ന്ന് പൊട്ടിത്തെറിയും ഉണ്ടായി. അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. അതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് പ്ലാന്റിലെ ജീവനക്കാരെ ഒഴിപ്പിച്ചു. ശക്തമായ സ്‌ഫോടനമായിരുന്നുവെന്നും ഡിയോനര്‍ മേഖലയില്‍വരെ ശബ്ദം കേട്ടിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അഗ്‌നിശമന സേനയുടെ ഏഴു വാഹനങ്ങളും രണ്ട് ഫോം ടെന്‍ഡറുകളും രണ്ട് ജംബോ ടാങ്കറുകളും ആണ് സംഭവ സ്ഥലത്തുള്ളത്.

Top