ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഏകീകൃത ലാഭത്തില്‍ 30 ശതമാനം വര്‍ധന

മുംബൈ: പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നികുതിയ്ക്ക് മുമ്പുള്ള ഏകീകൃത ലാഭത്തില്‍ 30 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. കമ്പനിയുടെ പിബിടി 3,080.8 കോടി രൂപയാണ്. 2019-20 ഏപ്രില്‍-ജൂണ്‍ കാലയളവിലെ 2,375.02 കോടിയില്‍ നിന്നാണ് ഈ വര്‍ധന.

വില്‍പ്പനയില്‍ ഇടിവും ദുര്‍ബലമായ ശുദ്ധീകരണ മാര്‍ജിനും ഉണ്ടായിരുന്നിട്ടും ലാഭത്തിലുണ്ടായ വര്‍ധന കമ്പനിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. ബിപിസിഎല്ലിന്റെ ഓഹരി വില്‍പ്പനയുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

എന്നാല്‍, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം അവലോകന പാദത്തില്‍ 41 ശതമാനം ഇടിഞ്ഞ് 50,909.2 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ ഇത് 86,412.9 കോടി രൂപയായിരുന്നു. ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ ശരാശരി മൊത്തം ശുദ്ധീകരണ മാര്‍ജിന്‍ ബാരലിന് 0.39 ഡോളറായിരുന്നു.

Top