സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിക്കുന്ന ഭരതിലെ ഫസ്റ്റ്‌ലുക്ക് കാണാം

bharat

ല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിക്കുന്ന ചിത്രം ഭരതിലെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. ഒരു ഗാനത്തിനിടെയുള്ള ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. റൊമാന്റിക് പ്രണയജോഡികളായാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്.

2017 പുറത്തിറങ്ങിയ സല്‍മാന്‍ ചിത്രം ടൈഗര്‍ സിന്ദാ ഹെയിലും കത്രീനയായിരുന്നു നായിക. അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2016ല്‍ പുറത്തിറങ്ങിയ സുല്‍ത്താനു ശേഷം സഫറും സല്‍മാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭരത്.

#bharat @bharat_thefilm

A post shared by Katrina Kaif (@katrinakaif) on

അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സല്‍മാന്‍ ഖാന്‍ എത്തുന്നത്. മാല്‍ട്ട, അബുദാബി, പഞ്ചാബ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് ഭരതിന്റെ ചിത്രീകരണം നടക്കുന്നത്. അതുല്‍ അഗ്‌നിഹോത്രിയുടെ റീല്‍ ലൈഫ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം 2019 ഈദ് റിലീസായി തിയറ്ററുകളിലെത്തും.

Top