സല്‍മാന്‍ ഖാന്റെ ഭരതിന്റെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി

bharat

ല്‍മാന്‍ ഖാന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭരത്. കത്രീന കൈഫ് ആണ് ചിത്രത്തിലെ നായിക. ഭരതിന്റെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ് ഇപ്പോള്‍. ചിത്രത്തില്‍ നിന്നും പ്രിയങ്ക ചോപ്ര പിന്മാറിയതിനെ തുടര്‍ന്നാണ് കത്രീന നായികാസ്ഥാനത്തെത്തിയത്.

2017ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ചിത്രം ടൈഗര്‍ സിന്ദാ ഹെയിലും കത്രീനയായിരുന്നു നായിക. അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2016ല്‍ പുറത്തിറങ്ങിയ സുല്‍ത്താനു ശേഷം സഫറും സല്‍മാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭരത്.

അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സല്‍മാന്‍ ഖാന്‍ എത്തുന്നത്. മാല്‍ട്ട, അബുദാബി, പഞ്ചാബ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് ഭരതിന്റെ ചിത്രീകരണം നടക്കുന്നത്. അതുല്‍ അഗ്‌നിഹോത്രിയുടെ റീല്‍ ലൈഫ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം 2019 ഈദ് റിലീസായി തിയറ്ററുകളിലെത്തും.

Top