ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുവാഹത്തിയില്‍;സര്‍ക്കാറിന്റെ വിലക്കിനെ അവഗണിച്ചാണ് എത്തുന്നത്

ഡല്‍ഹി: കോണ്‍ഗ്രസ്-ബിജെപി പ്രതിഷേധങ്ങളും വാദപ്രതിവാദങ്ങളും തുടരുന്നതിനിടെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയില്‍. സര്‍ക്കാറിന്റെ വിലക്കിനെ അവഗണിച്ചാണ് യാത്ര ഗുവാഹത്തില്‍ എത്തുന്നത്. രാഹുല്‍ ഗാന്ധിക്ക് മാധ്യമങ്ങളെ കാണാന്‍ പോലും ഗുവാഹത്തിയില്‍ അനുമതി ഇല്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

രാഹുലിനോടൊപ്പമുണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് തന്നെ തടയാന്‍ എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് രാഹുല്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു.

ഗതാഗത കുരുക്കും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്താണ് യാത്രക്ക് അനുമതി നിഷേധിച്ചിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. വിദ്യാര്‍ത്ഥികള്‍, സമൂഹത്തിലെ വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. കാല്‍നടയായും കാറിലും ബസിലുമായാണ് ഇന്നത്തെ യാത്ര. ഇന്നലെ അസമില്‍ ബട്ടദ്രവ സത്ര സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു.

Top