ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിവസത്തിലേക്ക്; രാഹുല്‍ വൈകിട്ടോടെ നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ എത്തും

ഡല്‍ഹി : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിവസത്തിലേക്ക്. ഇന്നും മണിപ്പൂരില്‍ യാത്രചെയ്യുന്ന രാഹുല്‍ വൈകിട്ടോടെ നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ എത്തും. കലാപം നടന്ന കാങ്‌പോക്പി, സേനാപതി എന്നിവിടങ്ങളില്‍ രാഹുല്‍ ഗാന്ധി സംസാരിക്കും.

മണിപ്പൂരിലെ കലാപത്തില്‍ ഇരയായ കുട്ടികളോടൊപ്പം ആണ് രാഹുല്‍ ഇന്നലെ ബസ്സില്‍ സഞ്ചരിച്ചത്. സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനെ അനുഗമിക്കുന്നുണ്ട്. രണ്ട് ദിവസമാണ് നാഗാലാന്‍ഡില്‍ രാഹുല്‍ പര്യടനം നടത്തുക.

Top