സല്‍മാന്‍ ഖാന്‍ ചിത്രം ഭാരതിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ടൈഗര്‍ സിന്ധാ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അലി അബാസ് സഫര്‍, സല്‍മാന്‍ഖാന്‍, കത്രീന കൈഫ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് ഭാരത്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. വിശാല്‍ – ശേഖര്‍, സുഖ്വിന്ദര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇര്‍ഷാദ് കമിലിന്റെതാണ് വരികള്‍.

അഞ്ച് വ്യത്യസ്ത ലുക്കിലാണ് ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ എത്തുന്നത്. ഈ വര്‍ഷം തിയേറ്ററില്‍ എത്തുന്ന സിനിമകളില്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഭാരത്. 2014ല്‍ പുറത്തിറങ്ങിയ സൗത്ത് കൊറിയന്‍ ചിത്രം ‘Ode To My Father’ ന്റെ റീമേക്കാണ് ചിത്രം. കത്രീന കൈഫ്, ദിഷ പാറ്റാനി, തബു എന്നിവരാണ് നായികമാരായി എത്തുന്നത്. വിശാല്‍ -ശേഖര്‍ ടീമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

സല്‍മാന്‍ ഖാന്‍ ഫിലിംസ്, റീല്‍ ലൈഫ് പ്രൊഡക്ഷന്‍സ്, ടി സിരീസ് തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രം ഈദ് റിലീസായി ജൂണ്‍ 5 ന് പ്രദര്‍ശനത്തിനെത്തും.

Top