കോറോണ വാക്സിൻ അടുത്ത ജൂണിൽ പുറത്തിറക്കാനായേക്കും; ഭാരത് ബയോടെക്ക്

ന്യൂഡൽഹി: അടുത്ത വർഷം ജൂണിൽ കൊവിഡ് പ്രതിരോധ വാക്സിൻ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഭാരത് ബയോടെക്ക്. ഭാരത് ബയോടെക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസ‍ർച്ചുമായി ( ഐസിഎംആർ) സഹകരിച്ചാണ് കൊവാക്സിൻ വികസിപ്പിക്കുന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന്റെ മൂന്നാം ഘട്ടം പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ ഇന്നലെ അനുമതി നൽകിയിരുന്നു. 30 സെന്ററുകളിലായി 26000 പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തുക.

തെലങ്കാന, ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട്, ബിഹാർ തുടങ്ങി രാജ്യത്തിന്റെ വിവിധയിടങ്ങളിലായി പരീക്ഷണം നടത്താനാണ് പദ്ധതി. പതിനാലോളം സംസ്ഥാനങ്ങളിൽ പരീക്ഷണശാലകൾ ഉണ്ടാകും. ഇതിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ടെന്നും ഭാരത് ബയോടെക്ക് അറിയിച്ചു.

Top