ഭാരത് ബയോടെക് കോവാക്‌സിന്‍ ഫെബ്രുവരിയോടെ തയ്യാറാകും

ന്യൂഡല്‍ഹി: ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കൊവാക്സിന്‍ ഫെബ്രുവരിയോടെ തയ്യാറാകുമെന്ന് ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍. മാര്‍ച്ചില്‍ വാക്സിന്‍ തയ്യാറാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മൂന്നാംഘട്ട പരീക്ഷണം ഉടന്‍ ആരംഭിക്കുമെന്നും ഇതുവരെയുള്ള പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും സീനിയര്‍ ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍ രജനീകാന്ത് പറഞ്ഞു.

സ്വകാര്യസ്ഥാപനമായ ഭാരത് ബയോടെക് ഐസിഎംആറുമായി സഹകരിച്ചാണ് വാക്സിന്‍ വികസിപ്പിക്കുന്നത്. 2021ന്റെ രണ്ടാം പാദത്തില്‍ വാക്സിന്‍ ലഭ്യമാകുമെന്നായിരുന്നു ഐസിഎംആര്‍ പ്രതീക്ഷിച്ചിരുന്നത്. വാക്സിന്‍ നല്ല ഫലമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഭാരത് ബയോടെക് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായാല്‍ വാക്സിന്‍ വിതരണം ആരംഭിക്കാമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. ആദ്യ രണ്ട് ഘട്ടങ്ങളില്‍ വാക്സിന്‍ പരീക്ഷണം പൂര്‍ണവിജയമായിരുന്നെന്നും എന്നാല്‍ മൂന്നാം ഘട്ടം പൂര്‍ത്തിയാകാതെ പൂര്‍ണമായി വിജയിച്ചെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Top