ഭാരത് 22 ഇടിഎഫിന്റെ ഫര്‍ദര്‍ ഫണ്ട് ഓഫര്‍ വരുന്നു; ഒക്ടോബര്‍ മൂന്നുമുതല്‍ അപേക്ഷിക്കാം

rupee trades

ഭാരത് 22 ഇടിഎഫിന്റെ ഫര്‍ദര്‍ ഫണ്ട് ഓഫര്‍(എഫ്എഫ്ഒ)രണ്ട് വരുന്നു. ആങ്കര്‍ നിക്ഷേപകര്‍ക്ക് ഒക്ടോബര്‍ മൂന്നിന് അപേക്ഷിക്കാം. മറ്റുള്ളര്‍ക്ക് നാലുമുതലാണ് അപേക്ഷിക്കാന്‍ കഴിയുക.

സര്‍ക്കാരിനുവേണ്ടി ഐസിഐസിഐ മ്യൂച്വല്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന ഭാരത് ഇടിഎഫിന്റെ എന്‍എഫ്ഒയ്ക്കും മുന്‍ എഫ്എഫ്ഒകള്‍ക്കും മികച്ച പ്രതികരണമാണ് നേരത്തെ ലഭിച്ചത്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് പണം സമാഹരിക്കാനുള്ള വഴിതുറന്നത് 2017 ബജറ്റ് പ്രഖ്യാപനത്തിലാണ്.

പൊതു-സ്വകാര്യ മേഖലയിലെ ബാങ്കുകളിലും വന്‍കിട കമ്പനികളിലുമാണ് ഇടിഎഫ് നിക്ഷേപം നടത്തുക. ആറ് സെക്ടറുകളിലായി 22 ഓഹരികളിലാണ് നിക്ഷേപം. പരമാവധി 15 ശതമാനമാണ് ഒരു ഓഹരിയിലെ നിക്ഷേപം. സെക്ടറിലാകട്ടെ ഇത് 20 ശതമാനവുമാണ്.

Top