പ്രമുഖ ഫാഷന്‍ ഡിസൈനറിന്റെ പിറന്നാള്‍ ആഘോഷത്തില്‍ തിളങ്ങി ഭാമയും അരുണും

ഭാമയും പ്രതിശ്രുത വരന്‍ അരുണും ഫാഷന്‍ ഡിസൈനര്‍ ആന്‍ ആന്‍സി ആന്റണിയുടെ പിറന്നാള്‍ ആഘോഷത്തില്‍ തിളങ്ങിയ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ജനുവരി ആദ്യം നടന്ന പിറന്നാള്‍ ആഘോഷത്തില്‍ സിനിമാസീരിയല്‍ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു.

എന്നാല്‍ ചടങ്ങില്‍ ഏറ്റവും മനംകവര്‍ന്നതും തിളങ്ങിയതും ഭാമയും അരുണുമാണ്. ഇവരെ കൂടാതെ വിനയ് ഫോര്‍ട്ട്, നൂറിന്‍ ഷെരീഫ്, ദുര്‍ഗ കൃഷ്ണ, അഞ്ജലി നായര്‍, സിനില്‍ സൈനുദ്ധീന്‍, ബേബി നയന്‍താര, രമ്യ പണിക്കര്‍, ശരണ്യ, നന്ദനുണ്ണി, മാളവിക, സീമ നായര്‍, കേരള ബ്ലാസ്റ്റേഴ്‌സ് ടീമംഗങ്ങള്‍ തുടങ്ങി പ്രമുഖരുടെ നിരതന്നെ ചടങ്ങിനുണ്ടായിരുന്നു.

Top