ഭാവന ചിത്രം ‘ഭജറംഗി 2’: ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു

bhavana-s

ലയാള സിനിമാ താരം ഭാവന നായികാ വേഷത്തിലെത്തുന്ന ഭജറംഗി 2 എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു. കന്നട സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാറാണ് നായകവേഷത്തിലെത്തുന്നത്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്.

2013ല്‍ പുറത്തിറങ്ങിയ ഫാന്റസി ആക്ഷന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഭജറംഗി 2. ജയണ്ണ ഫിലിംസിന്റെ ബാനറില്‍ ജയണ്ണ, ഭോഗേന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്വാമി ജെ ഗൗഡയാണ് ഛായാഗ്രഹണം.

Top