ഭയ്യാജി സൂപ്പര്‍ഹിറ്റിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി

ണ്ണി ഡിയോളും പ്രീതി സിന്റയും ഒന്നിക്കുന്ന ചിത്രം ഭയ്യാജി സൂപ്പര്‍ഹിറ്റിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. അമീഷ പട്ടേല്‍, അര്‍ഷാദ് വര്‍സി, ശ്രേയസ് തല്‍പഡെ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് നീരജ് പതക് ആണ്.

അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം പ്രീതി സിന്റ അഭിനയത്തിലേക്ക് തിരിച്ചു വരവ് നടത്തുന്ന ചിത്രം കൂടിയാണ് ഭയ്യാജി സൂപ്പര്‍ഹിറ്റ്. കൂടാതെ ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. മെട്രോ മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും.

Top