രാം ഗോപാല്‍ വര്‍മ്മ ചിത്രം ‘ഭൈരവ ഗീത’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ മേഖലകളില്‍ ശ്രദ്ധേയനായ രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രം ഭൈരവ ഗീതയുടെ ട്രെയിലര്‍ പുറത്തുവിട്ടു. തെലുങ്കില്‍ റിലീസ് ചെയ്യുന്ന ചിത്രം തമിഴിലും ഹിന്ദിയിലും റിലീസ് ചെയ്യും.

ധനഞ്ജയയും ഇറ മോറുമാണ് പ്രധാന കഥാപാത്രങ്ങള്‍. റൊമാന്റിക് ഡ്രാമ ചിത്രമായിരിക്കും ഇത്. സിദ്ധാര്‍ഥ് തത്തോലു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് അഭിഷേക് നമയും ഭാസ്‌കര്‍ റാഷിയും ചേര്‍ന്നാണ്. നവംബര്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും.

Top