bhagyalakshmi’s statement on pulsar suni-arrest

കൊച്ചി: നടിയെ അക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ അറസ്റ്റ് കേരളത്തിലെ സ്ത്രീകള്‍ ആഗ്രഹിച്ച രീതിയിലാണ് നടന്നതെന്ന് ഭാഗ്യലക്ഷ്മി.

കോടതിയില്‍ നിന്ന് പള്‍സര്‍ സുനിയെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയ പൊലീസുകാരോട് ബഹുമാനം തോന്നുന്നുവെന്നും കേരളത്തിലെ പൊലീസുകാരെക്കുറിച്ചോര്‍ത്ത് തനിക്ക് അഭിമാനം തോന്നി തുടങ്ങിയിരിക്കുന്നുവെന്നും അവര്‍ അഭിപ്പായപ്പെട്ടു.

കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് അരങ്ങേറിയത്. പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണം. അവനെ ഇഞ്ചിഞ്ചായി ചതയ്ക്കണം. മാതൃകാപരമായി ശിക്ഷ ലഭിച്ചാല്‍ ഇത്തരം അക്രമങ്ങള്‍ ഭാവിയില്‍ കുറയും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

Top