ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല

bhagyalakshmi

തിരുവനന്തപുരം: യുട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്യേണ്ടെന്ന് പൊലീസ്. കേസില്‍ വിശദമായ നിയമോപദേശം ലഭിച്ച ശേഷം അറസ്റ്റ് മതിയെന്നാണ് തീരുമാനം.

ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരേ പൊലീസ് ചുമത്തിയ വകുപ്പുകള്‍ സംബന്ധിച്ചാണ് നിയമോപദേശം തേടിയിരിക്കുന്നത്. മൂന്നു പേര്‍ക്കെതിരെയും മോഷണക്കുറ്റം നിലനില്‍ക്കുമോ എന്നാണ് പൊലീസ് വീണ്ടും പരിശോധിക്കുന്നത്.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാഗ്യലക്ഷ്മിയും കൂട്ടരും സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന കാരണത്താല്‍ പൊലീസ് പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉടന്‍ അറസ്റ്റ് വേണ്ടെന്ന നിലപാടില്‍ പൊലീസ് എത്തിയത്.

അതേസമയം, കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച മൂവരും ഒളിവിലാണ്. ഇവര്‍ മൂന്നു പേരും വീട്ടില്‍ ഇല്ലെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് പറഞ്ഞു.

Top