നടിയെ ആക്രമിച്ച കേസിൽ കോടതിയില്‍ നടക്കുന്നത്​ നാടകം – ഭാഗ്യലക്ഷ്മി

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നടക്കുന്നത്​ നാടകമാണെന്ന് ആരോപിച്ച്​ ഡബ്ബിങ്​ ആര്‍ട്ടിസ്റ്റ്​ ഭാഗ്യലക്ഷ്മി രംഗത്ത്. കോടതികള്‍ ആദ്യമേ വിധി തയാറാക്കി വെച്ചിരിക്കുകയാണ്. പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേ ഇനി അറിയാൻ ബാക്കിയുള്ളൂ. കോടതിയില്‍ ബാക്കി എല്ലാം കഴിഞ്ഞെന്നും ഇപ്പോള്‍ നടക്കുന്നത് മുഴുവൻ നാടകമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഹർജിയുമായി ചെല്ലുമ്പോൾ പ്രോസിക്യൂട്ടര്‍മാര്‍ അപമാനിക്കപ്പെടുകയാണ്​. എന്തുകൊണ്ടാണ് പ്രോസിക്യൂട്ടര്‍മാര്‍ ഇടക്കിടക്ക് മാറുന്നതെന്ന് കോടതി ചോദിക്കുന്നില്ല. ഉന്നതരോട്​ ഒരു നീതി സാധാരണക്കാരോട് വേറൊരു നീതി എന്നതാണ് സമീപനമെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.

Top