ഞാന്‍ മുടിവിറ്റു കാശാക്കിയിട്ടില്ല;ഭാഗ്യലക്ഷ്മി

ലോക ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ചു മുടി മുറിച്ചു നല്‍കിയതിനെതിരെ ഉണ്ടായ വിമര്‍ശനങ്ങള്‍ക്ക്‌ ശക്തമായ ഭാഷയില്‍ മറുപടി നല്‍കി ഭാഗ്യലക്ഷ്മി.

നടിയും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ചു നടന്ന ക്യാമ്പില്‍ വെച്ചാണ്‌ തന്റെ മുടി ക്യാന്‍സര്‍ രോഗികള്‍ക്കായി മുറിച്ചു നല്‍കിയത്. തുടര്‍ന്ന് അതിന്റെ വീഡിയോയും താരം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു.

ഭാഗ്യലക്ഷ്മിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപ്പേരാണ് പ്രതികരിച്ചത്. ഇതിനെതിരെയാണ് ഭാഗ്യലക്ഷ്മി തന്നെ ഇപ്പോള്‍ രംഗത്തെതിയത്.

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ നിന്നും…

ക്യാന്‍സര്‍ രോഗികളെ വെറുതെ വിടാന്‍ ഞാന്‍ എന്താ അവരെ കെട്ടിയിട്ടിരിക്കുകയാണൊ? നിങ്ങള്‍ക്കു മുടി വേണ്ടെങ്കില്‍ വേണ്ട. മറ്റുള്ളവര്‍ക്ക് വേണൊ വേണ്ടയോ എന്ന് അവരവര്‍ തീരുമാനിക്കട്ടെ, എല്ലാവരുടെയും അഭിപ്രായവക്താവ് നമ്മളാകേണ്ട. ഞാന്‍ അവരോട് ദ്രോഹമൊന്നും ചെയ്തില്ലല്ലോ…മുടി വിറ്റു കാശാക്കിയിട്ടുമില്ല.

മുടി ദാനം ചെയ്ത ലോകത്തിലെ ആദ്യ വ്യക്തിയും ഞാനല്ല. അപ്പോള്‍ അതല്ല പലരുടേയും വിഷയം, വ്യക്തിയാണ്… അതുകൊണ്ടാണല്ലോ എന്റെ ഫോട്ടോ ചേര്‍ത്ത് വാര്‍ത്ത കൊടുത്തിരിക്കുന്നത്. നന്മയെ മനസിലാകാത്ത വൃത്തികെട്ട മനസ്…

Top